CLICK ON PIC FOR REGISTRATION DETAILS

Editorial

SSCT Journal
മലയാളത്തിലെ ആദ്യത്തെ ടൂർണമെന്റ് ആനുകാലികം, 'ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റ്' (എസ്.എസ്.സി.ടി.). 


എഡിറ്റോറിയൽ:

പ്രാദേശികമായ ഒരു  ചെസ്സ് ടൂര്‍ണമെന്റിന് ഇങ്ങനെയൊരു മാഗസിന്‍ അഥവാ ഒരു ജേര്‍ണല്‍ എന്തിന്?

ഇക്കാലത്ത്, ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ ലീഡിങ്ങ് സ്‌പോര്‍ട്സുകളെപോലെ, പ്രാദേശിക തലത്തില്‍ ചെസ്സും വളര്‍ന്നുവരുന്നു. പത്ത് വര്‍ഷം മുന്‍പുവരെ, നൂറോ നൂറ്റിയന്‍പതോ പേരില്‍ ഒതുങ്ങി നിന്നിരുന്ന ടൂര്‍ണമെന്റ് കളിക്കാരില്‍ നിന്നും ഇന്ന്, മുന്നൂറോ അഞ്ഞൂറോ അതില്‍ കൂടുതലോ കളിക്കാര്‍  പ്രാദേശിക ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നു. ഇത്, കേരളത്തിലെ ചെസ്സിന്റെ ആരോഗ്യപരമായ വളര്‍ച്ചയെ സൂചിപ്പിക്കുന്ന, ആഹ്ലാദപരമായ സംഗതിയാണ്. എന്നാല്‍,  അതോടൊപ്പംതന്നെ, അത്ര സുഖകരമല്ലാത്ത മറ്റൊരു സംഗതിയുമുണ്ട്.

ടൂര്‍ണമെന്റുകളില്‍ കളിക്കാര്‍ കൂടുന്നതിനൊപ്പം അവാര്‍ഡുകളുടെ എണ്ണത്തിലും നിലവാരത്തിലും വര്‍ദ്ധനവുണ്ടാക്കേതും ഒരു അനിവാര്യതയാകുന്നു. രെജിസ്ട്രേഷന്‍ ഫീയില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ടെങ്കിലും അവാര്‍ഡുകള്‍ അനൗണ്‍സ് ചെയ്യപ്പെട്ടു നടത്തപ്പെടുന്ന ടൂര്‍ണമെന്റുകളുടെ സാമ്പത്തിക ഭദ്രത പ്രധാനമായും ആശ്രയിച്ചുനില്ക്കുന്നത്, കളിക്കാരുടെ പ്രാതിനിധ്യത്തെയാണ്.

മുന്‍പ്, സ്പോട്ട് എന്‍ട്രി മാത്രമുള്ള കാലത്ത്, എത്തപ്പെട്ട കളിക്കാര്‍ക്കനുസൃതമായി അവാര്‍ഡ് സംഖ്യ നിശ്ചയിക്കാമായിരുന്നു. മൂന്നാം സ്ഥാനംവരെയുള്ള അവാര്‍ഡുകള്‍ക്കപ്പുറം ഏതാനും പ്രോത്സാഹന സമ്മാനങ്ങളും വനിതാ- വെട്രന്‍- ചില്‍ഡ്രന്‍ തുടങ്ങിയ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയാല്‍ സംഘാടകരുടെ ബാദ്ധ്യത തീരും.

ഇന്ന്, സ്ഥിതി അങ്ങനെയല്ല. മുന്‍പ്, പ്രാദേശികതല ടൂര്‍ണമെന്റുകളില്‍ പൊതുവെ, ഫിഡെ റേറ്റിങ്ങ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, എല്ലാവരും ഒരു കാറ്റഗറിയായുള്ള ഓപ്പണ്‍ കളികളായിരുന്നു കൂടുതലും. അതില്‍നിന്നാണ്, വനിതാ- വെട്രന്‍- ചില്‍ഡ്രന്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കി വന്നിരുന്നത്. ഇപ്പോള്‍, കാറ്റഗറികള്‍ പലതായി. ഫിഡെ റേറ്റിങ്ങ് ഉള്ളവരുടെ കാറ്റഗറി, ഇല്ലാത്തവരുടെ കാറ്റഗറി തുടങ്ങി, പ്രായം/ ലിംഗം കണക്കാക്കി നിരവധി കാറ്റഗറികള്‍ ഉരുത്തിരിഞ്ഞു. അവാര്‍ഡുകളും അവാര്‍ഡുതുകകളും കൂടി. തന്മൂലം, കളിക്കാരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍, സംഘാടകര്‍ക്കു മാത്സര്യബുദ്ധിയോടെ പ്രവൃത്തിക്കേണ്ടി വരുന്നു.

ഈയൊരു സാഹചര്യത്തിലാണ്, മേല്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം പൂര്‍ണ്ണമാകുന്നത്. ഏതൊരു ടൂര്‍ണമെന്റിന്റെയും നിലനില്‍പ്പ്, കളിക്കാരുടെ അഡ്മിഷന്‍ ഫീക്കുപുറമെ, ടൂര്‍ണമെന്റിനു ലഭിക്കുന്ന സ്പോണ്‍സര്‍ഷിപ്പുകളാണ്. ഒരു എ4 ഷീറ്റിലോമറ്റോ, ഒരു പുറത്തിലോ ഇരുപുറത്തിലോ പ്രിന്റ് ചെയ്യപ്പെട്ടിരുന്ന ആദ്യക്കാല ടൂര്‍ണമെന്റ് നോട്ടീസുകൊണ്ടു പരിഹരിക്കുവാന്‍ കഴിയാവുന്നതിലും അപ്പുറമാണ്, ഇക്കാലത്ത് ഇത്തരം മീഡിയയുടെ ആവശ്യകത.

അതുകൊണ്ടാണ്,  'ശങ്കരയ്യ റോഡ് സമ്മര്‍ ചെസ്സ് ടൂര്‍ണമെന്റ്' ഇങ്ങനെയൊരു
SSCT Journal Editorial
വാര്‍ത്താ പത്രികയുടെ ആശയത്തിലേക്ക് എത്തപ്പെട്ടത്. ഇതിലൂടെ, സ്പോണ്‍സര്‍മാരുടെ എണ്ണവും അവരുടെ വിശദാംശങ്ങളുടെ വ്യാപ്തിയും വര്‍ദ്ധിപ്പിക്കാനും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സവിസ്തരം പ്രതിപാദിക്കാനും കഴിയുന്നു. കൂടാതെ, സ്പോട്സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ ലേഖനങ്ങള്‍/ സാഹിത്യരചനകള്‍ എന്നിവ ഉള്‍പ്പെടുത്താനും കഴിയുന്നു.

ഇങ്ങനെയൊരു ആശയം ലോകത്ത് ആദ്യമല്ല. എന്നാല്‍, മലയാളത്തില്‍, കേരളത്തിലെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇതാദ്യമാണെന്നു കരുതപ്പെടുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍, 19-ാം നൂറ്റാണ്ടില്‍, ഫ്രാന്‍സിലെ ഏറ്റവും ശക്തനായ ചെസ്സ് കളിക്കാരനായി ഗണിക്കപ്പെട്ടു വരുന്ന ലൂയി- ചാള്‍സ് മാഹി ഡി ലാ ബര്‍ഡോണൈസ്, 1836ല്‍ പാരീസില്‍നിന്നും പ്രസിദ്ധീകരിച്ചു വന്നിരുന്ന 'ലീ പാലമേഡ്(Le Palamede)' ആണ് ചെസ്സിനു വേണ്ടി ആരംഭിച്ച ലോകത്തിലെ ആദ്യത്തെ മാഗസിന്‍. തുടര്‍ന്ന്, നിരവധി രാജ്യങ്ങളില്‍ ചെസ്സ് മാഗസിനുകള്‍ ആരംഭിക്കുകയുണ്ടായി.

1904ല്‍, ഹെര്‍മന്‍ ഹെല്‍ംസ് ന്യൂയോര്‍ക്കില്‍ നിന്നും ഇറക്കിയിരുന്ന, 'അമേരിക്കന്‍ ചെസ്സ് ബുള്ളറ്റിന്‍' ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഒന്നായിരുന്നു. അക്കാലത്തു നടന്ന പ്രശസ്തമായ കേംബ്രിഡ്ജ് സ്പ്രിംഗ്സ് ടൂര്‍ണമെന്റിനെകുറിച്ചുള്ള വാര്‍ത്തയ്ക്കൊപ്പം പ്രാദേശിക ചെസ്സ് സംഘടനകളുടെ വാര്‍ത്തകളും ഉള്‍പ്പെടുന്നതായിരുന്നു അതിന്റെ ആദ്യ ലക്കം.

എന്നാല്‍, എസ്.എസ്.സി.ടിയുടെ ഈ ജേര്‍ണല്‍, ഒരു ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട്, അതിന്റെ ഒരു അവിഭാജ്യഘടകമായാണു പുറത്തിറങ്ങുന്നത്. ഞങ്ങളുടെ ഈ ചുവടുവെയ്പ്പ്, തുടര്‍ന്നുവരുന്ന ടൂര്‍ണമെന്റുകള്‍ക്കും പ്രചോദനമാകും എന്നു വിശ്വസിച്ചുകൊണ്ട്,

സ്നേഹാശംസകളോടെ,
സതീഷ് കളത്തില്‍,
ജേർണൽ എഡിറ്റർ.

Tribute(Click on pic for more about the Tribute.)

Tribute(Click on pic for more about the Tribute.)
Tribute to Prof. P.K.T. Raja, Prof. K.B. Unnithan, V. Sundar Raj, K.M. Asokan, T.K. Joseph, A.G. Raju

SSCT Honor(Click on pic for program details.)

SSCT Honor(Click on pic for program details.)
M.N. Sankara Narayanan & C.K. Sreekumar are the former Chess players from Sankarayya Road.

Chief Guests(Click on pic for program details.)

Chief Guests(Click on pic for program details.)
Dr. I.M. Vijayan, Prof. N.R. Anilkumar, Sathish Kalathil, Subha Rakesh, A.P. Joshy, V. Saseedharan

SSCT Gold Coin Awards Sponsored & Purchased:

SSCT Gold Coin Awards Sponsored & Purchased:
Click on pic to view all SSCT sponsors

SSCT Journal First Edition: Published On 17 March 2024

'The First Malayalam Tournament periodical'


E Book of SSCT Journal

E Book of SSCT Journal