Program of SSCT 2024
കേരളത്തിലെ ചെസ്സ് കളിയുടെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ തൃശ്ശൂര്‍ നഗരത്തിലെ ശങ്കരയ്യറോഡില്‍ നിന്നും വീണ്ടും ഒരു ചെസ്സ് ടൂര്‍ണമെന്റ് ആരംഭിക്കുകയാണ്. 'ശങ്കരയ്യ റോഡ് സമ്മര്‍ ചെസ്സ് ടൂര്‍ണമെന്റ്’ എന്ന പേരില്‍, ഡിജിറ്റല്‍ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് തുടക്കമിടുന്ന ഈ ടൂര്‍ണമെന്റ്, കഴിഞ്ഞ കാലങ്ങളില്‍ ശങ്കരയ്യ റോഡില്‍ നടന്നുവന്നിരുന്ന പൂജാ ചെസ്സ് ടൂര്‍ണമെന്റുകളുടെ തുടര്‍ച്ചയാണ്. 2024 ഏപ്രില്‍ 28ന്, സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഈ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുവാന്‍ ശങ്കരയ്യ റോഡിലെ ചെസ്സ് പ്രേമികളുടെ കൂട്ടായ്മയും ഒപ്പമുണ്ട്.
ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കല്‍ വാസു എന്ന വാസേട്ടന്റെ ദീപ്തമായ ഓര്‍മ്മ നിലനിര്‍ത്തുവാന്‍കൂടി തുടക്കമിടുന്ന ഈ ടൂര്‍ണമെന്റ്, സി. അച്യുതന്‍ മേനോന്‍ റോഡില്‍(പടിഞ്ഞാറെ കോട്ട പൂങ്കുന്നം റോഡില്‍ ശ്രീ കേരളവര്‍മ്മ കോളേജ് ബസ് സ്റ്റോപ്പിന് എതിര്‍വശം), ജ്യോതി കോംപ്ലക്‌സില്‍ വെച്ചാണു നടത്തുന്നത്.
തദവസരത്തിൽ, ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരായ ശ്രീ. എം. എന്‍. ശങ്കരനാരായണന്‍, ശ്രീ. സി. കെ. ശ്രീകുമാര്‍ എന്നിവരെ ശങ്കരയ്യ റോഡ് സമ്മര്‍ ചെസ്സ് ടൂര്‍ണമെന്റ്(എസ്. എസ്. സി. ടി.) ആദരിക്കുന്നു.
രാവിലെ 9 മണിക്ക് ഇന്ത്യൻ ഫുട്ബോൾ താരം, അർജുന അവാർഡ് ജേതാവ് ഡോ. ഐ. എം. വിജയന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 മണിക്ക് അന്താരാഷ്ര കറസ്പോണ്ടൻസ് ചെസ്സ് മാസ്റ്റർ, ചെസ്സ് ഒളിമ്പ്യൻ പ്രൊഫ. എന്‍. ആര്‍. അനില്‍കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിക്കും.
ഓൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ നാഷണൽ ആർബിറ്റർ കമ്മീഷൻ അംഗം, ചെസ്സ് ഫിഡെ ആർബിറ്റർ ശുഭ രാകേഷ്, ഏഷ്യന്‍ ബോഡി ബില്‍ഡിങ്ങ് താരവും തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ ഏ. പി. ജോഷി, കേരള ചെസ്സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് വി. ശശീധരന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
Vinod Kandamkulathil |
തുടര്‍ന്നും, ‘നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്' എന്ന വിശ്വാസത്തില്‍, ഒരിക്കല്‍കൂടി ഞങ്ങള്‍ ഒരുങ്ങുകയാണ്...
വിനോദ് കണ്ടംകുളത്തിൽ,
ചെയര്‍മാന്‍, സംഘാടക സമിതി, എസ്.എസ്.സി.ടി. 9746962929
SSCT Journal Page 6 |
SSCT Journal Page 7 |
പ്രൈസ് ലിസ്റ്റ് അറിയുവാൻ:
https://sankarayyaroadsummerchesstournament.blogspot.com/p/sankarayya-road-summer-chess-tournament.html
രെജിസ്ട്രേഷൻ നിബന്ധനകൾക്കുംമറ്റും:
https://sankarayyaroadsummerchesstournament.blogspot.com/p/ssct-registration-2024.html