Tribute
ശങ്കരയ്യ റോഡിലെ ചെസ്സ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ നിർണായകമായ സാന്നിദ്ധ്യം രേഖപ്പെടുത്തി മറഞ്ഞു പോയ പ്രൊഫ. പി.കെ.ടി. രാജ, പ്രൊഫ. കെ.ബി. ഉണ്ണിത്താൻ, വി. സുന്ദർരാജ്, ടി.കെ. ജോസഫ്, ഏ.ജി. രാജു എന്നിവരെ ശങ്കരയ്യ റോഡ് സമ്മർ ചെസ്സ് ടൂർണമെന്റിന്റെ(എസ്.എസ്.സി.ടി- 2024) ആദ്യ എഡിഷൻ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു.
***
പി.കെ.ടി. രാജ: കേരളത്തിലെ പ്രശസ്ത ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പി.കെ.ടി. രാജ, ശ്രീ കേരളവര്‍മ്മ കോളേജിലെ ചരിത്രവിഭാഗം മേധാവി യായിരുന്നു. സാമൂതിരി കോവിലകത്തെ അംഗമായിരുന്ന അദ്ദേഹം, ശങ്കരയ്യ റോഡിലെ വേണുവിഹാരം പാലസിലെ രാധനേത്ത്യാരെ വിവാഹം കഴിച്ച്, ഉ ദ്യോഗാര്‍ത്ഥം ഇവിടെ താമസമാക്കി.
Prof. P.K.T. Raja |
പ്രശസ്ത നര്‍ത്തകിമാരായ ശ്രീകലയും മൃദുലയും മക്കളാണ്. യുണൈറ്റഡ് കിംഗ്ഡത്തിലെ സസെക്സിലെ വര്‍ത്തിംഗില്‍ സൈക്കാട്രിസ്റ്റായ ഡോ. അരുണ്‍ കിഷോറാണ് ശ്രീകലയുടെ ഭര്‍ത്താവ്. മകള്‍, അനന്യയുടെ പേരില്‍ ശങ്കരയ്യ റോഡില്‍ 'അനന്യ കലാകേന്ദ്രം' എന്ന പേരില്‍ നൃത്ത വിദ്യാലയം ശ്രീകല നട ത്തിയിരുന്നു. എറണാകുളത്തെ ഫാക്ടില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന നന്ദകിഷോര്‍ വര്‍മ്മയാണ്, മൃദുലയുടെ ഭര്‍ത്താവ്. മകന്‍, അനംഗ്.
***
കെ.ബി. ഉണ്ണിത്താന്‍: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ സമിതി അംഗമായിരുന്ന പ്രൊഫ. കെ.ബി. ഉണ്ണിത്താന്‍, ഒല്ലൂരിലെ ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജിന്റെ മേധാവിയായിരുന്നു.
Prof. K.B. Unnithan |
2017 ജൂണ്‍ 1നു വിടപറഞ്ഞു പോയ അദ്ദേഹം, ഇവിടത്തെ ചെസ്സ് കളിക്കും ടൂര്‍ണമെന്റുകള്‍ക്കും ഹൃദ്യവും നിര്‍ലോഭവുമായ സഹായങ്ങളാണു ചെയ്തു വന്നിരുന്നത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം, ഇവിടത്തെ ടൂര്‍ണമെന്റുകള്‍ക്കു നക്ഷത്രത്തിളക്കം നല്കിയിരുന്നു.
ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്നും വിരമിച്ച, ഹിന്ദി വിഭാഗം പ്രൊഫ. സി.എസ്. ജയലക്ഷ്മി ദേവിയാണ് ഭാര്യ. മകള്‍ വന്ദന. മരുമകന്‍ പ്രദീപ് ബാലച ന്ദ്രന്‍ ഐ. ബി. എമ്മില്‍ ചീഫ് മാനേജരാണ്. പേരക്കുട്ടികള്‍: മീനാക്ഷി, പൗര്‍ണ്ണമി.
***
വി. സുന്ദര്‍രാജ്: അമ്പതുകളുടെ അവസാനത്തോടെ ശങ്കരയ്യ റോഡില്‍ പടര്‍ന്നുകയറിയ ചെസ്സ് ഭ്രമവും തുടര്‍ന്ന്, ആറ് ദശാബ്ദളം ഇവിടെ നടന്ന ടൂര്‍ണമെന്റുകളും പ്രധാനമായും ആഘോഷിക്കപ്പെട്ടത്, അച്യുതമൈതാന ത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള, കേരളവര്‍മ്മ ബസ് സ്റ്റോപ്പിനോടു ചേര്‍ന്നു നില്ക്കുന്ന കന്തന്‍ സ്വാമി ചെട്ടിയാരുടെ തടിമില്ലിലാണ്.
എണ്‍പതുകളുടെ അവസാനത്തോടെ നിലച്ച, ശങ്കരയ്യ റോഡിലെ ആദ്യഘട്ട ചെസ്സ് ടൂര്‍ണമെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പിന്നീട്, 1998ലെ പൂജാ ഹോളിഡേയ്സിലാണ്, രണ്ടാംഘട്ട ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
പൂജാ ഹോളഡേയോടനുബന്ധിച്ച്, മൂന്നാല് ദിവസം തടിമില്ലിന് അവുധിയാണ്. അന്ന്, ഈ മില്ലിനോളം സൗകര്യള്ള മറ്റൊരിടം ഇവിടെയില്ലായിരുന്നു. ഈസമയം, കന്തന്‍ സ്വാമി ചെട്ടിയാരുടെ മകന്‍ വീരമണി ചെട്ടിയാരാണ്, മില്ല് നടത്തിയിരുന്നത്. അദ്ദേഹം, നാട്ടിലെ ചെറുപ്പക്കാരുടെ അപേക്ഷ തട്ടിക്കളഞ്ഞില്ല. കന്തന്‍സ്വാമിയുടെ കാലത്ത്, അറുപതുകളില്‍ ഇവിടെ നടത്തപ്പെട്ട ടൂര്‍ണമെന്റു കളും ഇവിടെ തന്നെയായിരുന്നു. അന്ന്, ചെട്ടിയാരുടെ ലോറികള്‍ കയറ്റിയിടുന്ന ഷെഡ്ഡിലായിരുന്നു ആദ്യത്തെ ടൂര്‍ണമെന്റിനു തുടക്കമിട്ടത്.
V. Sundarraj |
അശോകന്‍. കെ.എം: അറുപതുകളില്‍ ശങ്കരയ്യ റോഡില്‍ ഉണ്ടായിരുന്ന റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ അന്നത്തെ യുവത്വം, സ്ഥിരമായി ആഘോഷിച്ചിരുന്ന കായികവിനോദങ്ങള്‍, കാരംസ്, ഷട്ടില്‍ ബാറ്റ്, വളയമേറ് തുടങ്ങിയ നാടന്‍ ഇനങ്ങളായിരുന്നു. അതിനിടയിലേക്കാണ്, ചെസ്സിന്റെ ബ്‌ളാക്കും വൈറ്റും കള്ളികള്‍ അപ്രതീക്ഷിതമായി കടന്നുവന്നത്.
K.M. Asokan |
ശങ്കരയ്യറോഡിന്റെ തെക്കേയറ്റത്ത്, എം.ജി.റോഡിനു തൊട്ടുമുന്നേയാണ്, അദ്ദേഹത്തിന്റെ അച്ഛന്‍, മാധവേട്ടന്റെ മരക്കമ്പനി. എം.ജി.റോഡിനോടു ചേര്‍ന്നായിരുന്നു തറവാട്. ഭാര്യ: ചിത്ര. മക്കള്‍: രാഗി, രാകേഷ്. മരുമക്കള്‍: സാം, അജിര. പേരക്കുട്ടികള്‍: വൈഷ്ണവി, അഭിനവ്, ഇഷ, തന്മയ, ഭൂമിക.
***
ടി.കെ. ജോസഫ്: ശങ്കരയ്യ റോഡിലെ ചെസ്സിന്, കറുപ്പിനും വെളുപ്പിനും അപ്പുറമുള്ള നിറവും അര്‍ത്ഥവും വ്യാപ്തിയും നല്‍കുന്നതിന്, ജോസപ്പേട്ടന്‍ എന്നു ഞങ്ങള്‍ വിളിക്കാറുള്ള കാനാട്ടുക്കരയിലെ തച്ചുതറ വീട്ടില്‍ ജോസഫ്
ചെലവഴിച്ച ഊര്‍ജം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. രാവും പകലും നോക്കാതെ, മണ്മറഞ്ഞ വാസേട്ടനോടും ഇന്നും, ചെസ്സിന്റെ കരുനീക്കങ്ങളില്‍ സജീവമായി തുടരുന്ന ശങ്കരനാരായണനുമൊപ്പം ശങ്കരയ്യറോഡില്‍ ചെസ്സിനെ വളര്‍ത്തി, അദ്ദേഹം കടന്നു പോയപ്പോള്‍ ചെറുതല്ലാത്ത ഒരു ശൂന്യത ഇവിടത്തെ മണ്ണിനും കാറ്റിനും ഏറ്റു എന്നുള്ളത് ഒരു സത്യമായി അവശേഷിക്കുന്നു.
T.K. Joseph |
ചെലവഴിച്ച ഊര്‍ജം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. രാവും പകലും നോക്കാതെ, മണ്മറഞ്ഞ വാസേട്ടനോടും ഇന്നും, ചെസ്സിന്റെ കരുനീക്കങ്ങളില്‍ സജീവമായി തുടരുന്ന ശങ്കരനാരായണനുമൊപ്പം ശങ്കരയ്യറോഡില്‍ ചെസ്സിനെ വളര്‍ത്തി, അദ്ദേഹം കടന്നു പോയപ്പോള്‍ ചെറുതല്ലാത്ത ഒരു ശൂന്യത ഇവിടത്തെ മണ്ണിനും കാറ്റിനും ഏറ്റു എന്നുള്ളത് ഒരു സത്യമായി അവശേഷിക്കുന്നു.
ടൂര്‍ണമെന്റുകളുടെ മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പിന്‍നിരയില്‍ ഇരിക്കുവാനാണ് ഏറെ ഇഷ്ടപ്പെട്ടത്. എന്നാല്‍, ഇവിടത്തെ ടൂര്‍ണമെന്റുകള്‍ എല്ലാം അദ്ദേഹത്തിന്റെ കൈനീട്ടങ്ങളിലൂടെ, ഓര്‍മ്മപ്പെടത്തലുകളോടെയാണു കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ജോസപ്പേട്ടന്റെ അഭാവത്തില്‍, അദ്ദേഹത്തെ ഓര്‍മ്മിച്ചും അടയാളപ്പെടുത്തിയും ഒരിക്കല്‍കൂടി ഇവിടെ പടയോട്ടം ആരംഭിക്കുകയാണ്..!
ഭാര്യ: മേരി. മക്കള്‍: ഷൈല, ഷിബി, ജയ, യേശുദാസ്. മരുമക്കള്‍: ജോര്‍ജ്ജ്, ഫ്രാന്‍സിസ്, ബേസില്‍, സിജി.
***
എ.ജി.ബാബുരാജ്: 1992 മുതല്‍ 2022ല്‍ രാജു വിട പറഞ്ഞു പോകുന്നതുവരെയുള്ള കാലം. അതിനിടയില്‍, ശങ്കരയ്യ റോഡില്‍ നടന്ന ടൂര്‍ണമെന്റുകള്‍.... അന്തിക്കാട്ടെ ബാബുരാജ് ഇല്ലാതെ ഒരു ടൂര്‍ണമെന്റ്‌പോലും ഇവിടെ കടന്നു പോകാത്ത കാലം..!
A.G. Baburaj |
പൂജാ ചെസ്സിന്റെ കോര്‍ഡിനേറ്ററുമാരില്‍ ഒരാളായിരുന്നു രാജു. ഓടത്തു പറമ്പില്‍ പ്രദീപന്‍, രമണന്‍ കളപ്പുരയ്ക്കല്‍, ഈ ടൂര്‍ണമെന്റിന്റെ ചീഫ് കോര്‍ഡിനേറ്ററായ ഗോകുലന്‍, കണ്‍വീനറായ കണ്ടംകുളത്തില്‍ അനില്‍കുമാര്‍, പുളിക്കത്തറ മനോജ് എന്നിവര്‍ തുടക്കമിട്ട ടൂര്‍ണമെന്റ് ഇപ്പോള്‍, ഇരുപതോളം എഡിഷനുകള്‍ പിന്നിടുമ്പോള്‍, രാജു സമ്മാനിച്ചു പോയത്, സൗഹൃദത്തിന്റെ... സംഘാടനത്തിന്റെ... കറതീര്‍ന്ന മാതൃകയാണ്.
ഭാര്യ: ബീന ബാബുരാജ്. മക്കള്‍: അഭിഷേക്, നിമിഷ. മരുമകന്‍: ബിനീഷ്. പേരക്കുട്ടി: ത്രിഷിക.
***
SSCT Bulletin-3 |